പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ സാന്ത്വന കൂട്ടായ്മ സംഘടിപ്പിച്ചു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. റുബീന പി.കെ പാലിയേറ്റീവ് കെയർ സന്ദേശം നൽകി.

ഡോക്ടർ ഹസീന ബീഗം, ഡോക്ടർ കെ.ടി മുഹമ്മദ്‌ ഹാഷിം, പി.എം അബ്ദുൽ ഖാദർ, അർഷക് ചന്ദ്രൻ, ഇസ്മായിൽ നക്ഷത്ര, മുബീന ഹാരിസ്, അബ്ദുറഹ്മാൻ ചെന്നൈ, ഷഫ്‌നാസ് കൊല്ലം, സതീശൻ.കെ എന്നിവർ ആശംസകൾ അറിയിച്ചു. ടി. പി ബഷീർ സ്വാഗതവും കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!