LOCAL NEWS

പാവങ്ങാട്-കോരപ്പുഴ റോഡിൽ വെള്ളക്കെട്ട് – ഡ്രെയിനേജ് സംവിധാനം ഒരുക്കാൻ നിർദേശം

പാവങ്ങാട്-കോരപ്പുഴ റോഡിൽ ഡ്രെയിനേജ് സംവിധാനം ഒരുക്കാൻ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. എലത്തൂർ നിയോജകമണ്ഡലത്തിലെ ഇറി​ഗേഷൻ, റോഡ് പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഗസ്റ്റ്ഹൗസിൽ ചേർന്ന യോ​ഗത്തിലാണ് നിർദ്ദേശം. നിലവിലുള്ള വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടു. ​​എലത്തൂരിൽ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് പുലിമുട്ട് നിർമാണത്തെക്കുറിച്ച് പഠനം നടത്താൻ എൻ.ഐ.ടിയോട് ആവശ്യപ്പെടും. ‌‌‌

കോർപറേഷൻ കൗൺസിലർമാരായ വി.പി മനോജ്, എക്സിക്യൂട്ടീവ് എൻജിനീയർ ഷാലു സുധാകരൻ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ജി.മോഹൻ, അസി.എൻജിനീയർമാരായ സി.ദിദീഷ്, റീന തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button