LOCAL NEWS

പാവപ്പെട്ട തെരുവോര കച്ചവടക്കാർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തിയതെന്ന് സി.പി.എം. ഏരിയാ സെകട്ടറി ടി.കെ.ചന്ദ്രൻ പ്രതികരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ പാതയോരങ്ങളിൽ നടക്കുന്ന മൽസ്യ വിൽപ്പനയെ ചൊല്ലി എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയും സി.പി.എം ഏരിയാ നേതൃത്വവും രണ്ട് തട്ടിൽ .മൽസ്യമാർക്കറ്റ് ഒഴികെ ബാക്കി സ്ഥലങ്ങളിൽ നടക്കുന്ന മൽസ്യ വിൽപ്പ അനധികൃതമായതിനാൽ അവ ഒഴിവാക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി-കൊയിലാണ്ടി റോഡില്‍ കോതമംഗലം ഭാഗത്തെ റോഡരികില്‍ അനധികൃത മല്‍സ്യ കച്ചവടത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഇതിൽ പ്രകോപിതനായ സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ നഗരസഭാ ഓഫീസിലെത്തി ഹെൽത്ത് ഇൻസ്പെക്ടറെയും മറ്റ് ജീവനക്കാരെയും പരസ്യമായി ശകാരിച്ചുവെന്ന ആക്ഷേപം ജീവനക്കാരിൽ നിന്ന് ഉയർന്നിരിക്കുകയാണ്.


മുനിസിപ്പൽ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്
അനധികൃതമല്‍സ്യ കച്ചവടത്തിനെതിരെയുള്ള നടപടിയെടുക്കാൻ നഗരസഭ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം അനധികൃത മൽസ കച്ചവടക്കാരനെതിരെ നടപടിയെടുത്തത്. അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് യൂ.ഡി.എഫ് കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, വൽസരാജ് കേളോത്ത്, രജിഷ് വെങ്ങളത്ത് കണ്ടി, കെ.എം. നജീബ്, ഫാസിൽ, കെ.എം. സുമതി എന്നിവർ പറഞ്ഞു. സി.പി.എം നേതൃത്വത്തിലുളള നഗരസഭ കൗണ്‍സിലിന്റെ തീരുമാനം പാര്‍ട്ടിയുടെ നേതൃ നിരയില്‍ തന്നെയുളളവര്‍ പരസ്യമായി ചോദ്യം ചെയ്യുന്നത് വിരോധാഭാസമാണെന്ന് യൂ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.


എന്നാൽ പാവപ്പെട്ട തെരുവോര കച്ചവടക്കാർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തിയതെന്ന് സി.പി.എം. ഏരിയാ സെകട്ടറി ടി.കെ.ചന്ദ്രൻ പ്രതികരിച്ചു. തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കണമെങ്കിൽ ഒരു മാസത്തെ നോട്ടിസ് നൽകണം. ഇവർക്ക് എല്ലാ വിധ നിയമപരമായ പരിരക്ഷയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരുവോര കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മർച്ച ന്റ്റ അസോസിയേഷൻ നവംബർ 15ന് നഗരസഭയിലേക്ക് മാർച്ച് നടത്തുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button