പാർലമെൻറിൽ അവതരിപ്പിക്കുന്ന സഹകരണ ബിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കും കെ മുരളീധരൻ എം.പി
ഊരളളൂർ:കേരളത്തിൽസഹകരണ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരുറപ്പിച്ചതാണ്. ഇതിനെ തകർക്കുന്ന ഒരു ബിൽ കേന്ദ്രഗവൺമെൻറ് പാർലമെൻറ് അവതരിപ്പിക്കുകയാണ് ഇപ്പോൾ സംയുക്ത പാർലമെൻറ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.ഇത് പ്രാബല്യത്തിൽ വരുമ്പോൾ സഹകരണ ബാങ്ക് എന്ന നാമം ഇല്ലാതാവും വായ്പയെടുക്കുന്നതിന് കടുത്ത നിയന്ത്രണം ഉണ്ടാവും സഹകരണസംഘങ്ങൾ പിരിച്ചുവിടാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിൽനിക്ഷിപ്തമായിരിക്കും ഇതിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് പോരാട്ടം നടത്തി സഹകരണ മേഖലയെ രക്ഷിക്കണന്ന് കെ.മുരളിധരൻ എം.പി പ്രസ്താവിച്ചു. അരിക്കുളം അഗ്രി കൾച്ചർ & അദർ വർക്കേഴ് വെൽഫെയർ കോ.ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ദശ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കാർഷിക മേഖല പ്രതിസന്ധിയിലാണ് ഉദ്പ്പാദനം വർദ്ധിപ്പിക്കാനു തൊഴിൽ പ്രതിസന്ധി പരിഹരിക്കാനും ഊരള്ളൂരിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെയും അ ഗ്രോസർവ്വീസ് സെന്ററിന്റെയും കഴിവ് പ്രസംസ നിയമാണ് അദ്ദേഹം കുട്ടിച്ചേർത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.സുജ, സി.രാമദാസ് , അഷറഫ് വളേളാട്ട്, പി.ബാലൻ, ഇ. രാജൻ, സി. നാസർ, എം.സി. ശ്രീജിത്ത്, എം.എം.സമീർ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ജെ.എൻ പ്രേം ഭാസി ൻ, ആർ.എൻ. രജിത്ത്, എം.പ്രകാശൻ , ടി.പി. സുനി എന്നിവർ സംസാരിച്ചു.