വെറ്റിലപ്പാറയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വടകര സ്വദേശിക്ക് പരിക്ക്

വെറ്റിലപ്പാറ: വെറ്റിലപ്പാറയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വടകര സ്വദേശിയായ കിരണിനാണ് പരിക്കേറ്റത്. വെറ്റിലപ്പാറ സി എം ഹോട്ടലിന് മുന്‍വശത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ദേവിക ബസിലേക്ക് ബൈക്ക് ഇടിയ്ക്കുകയായിരുന്നു. യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം തുടര്‍ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments
error: Content is protected !!