പിതൃമോക്ഷത്തിനായി ആയിരങ്ങൾ ബലിതർപ്പണം നടത്തി

 ഫോട്ടൊ ബൈജു എം പീ-സ്

 ഫോട്ടൊ ബൈജു എം പീ-സ്

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി  ആയിരങ്ങൾ ബലിതർപ്പണം നടത്തി. വിവിധ ക്ഷേത്ര സങ്കേതങ്ങളിലും, കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം നടത്തി . മൂടാടി ഉരു പുണ്യ കാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ ആയിരങ്ങളാണ് തർപ്പണം നടത്തിയത്.പുലർച്ചെ 4 മണി മുതൽ ഇവിടെ തർപ്പണം ആരംഭിച്ചു.ബലിദ്രവ്യങ്ങൾ പ്രത്യേക കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്തു.  ഒരേ സമയം.750 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിരുന്നു.

 ഫോട്ടൊ ബൈജു എം പീ-സ്

സുരക്ഷയുടെ ഭാഗമായി കൊയിലാണ്ടി പോലീസ്, അഗ്നി രക്ഷാ സേന,കോസ്റ്റ് ഗാർഡ്. എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിരുന്നു വലിയ തോതിൽ ക്ഷേത്രത്തിലെത്തുന്നവരുടെ തിരക്ക് കൂടിയതോടെ ദേശീയപാതയിലും, തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് നിയന്ത്രിച്ചു. സുരക്ഷയുടെ ഭാഗമായി പുലർച്ചെ ഒരു മണി മുതൽ വാഹനങ്ങൾ ക്ഷേത്രത്തിലെക്ക് കടത്തിയിരുന്നില്ല, കടലിലെക്ക് ഇറങ്ങാനും സേനകൾ ആരേയും അനുവദിച്ചിരുന്നില്ല. 100 ഓളം പോലീസുകാരെയും വിന്യസിച്ചു. . മഫ്ടിയി പോലീസുകാരും,. രഹസ്യ പോലീസും, എലത്തൂർ കോസ്റ്റ് ഗാർഡ് പോലീസും കടലോരത്ത് വടം കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. 

Comments

COMMENTS

error: Content is protected !!