LOCAL NEWS

പി.എഫ്.ഐ.നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യാ ഹി യ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഓഫീസ് ജപ്തി ചെയ്തു

കൊയിലാണ്ടി: പി.എഫ്.ഐ.നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായി. തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യാ ഹി യ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഓഫീസ് ജപ്തി ചെയ്തു, കൊയിലാണ്ടി ഡാലിയാ പ്ലാസയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് ജപ്തി ചെയ്തത്.ഇദ്ദേഹത്തിന് ഇവിടെ 50 ഓളം മുറികൾ ഉണ്ടായിരുന്നെങ്കിലും, എല്ലാ കടകളും വ്യാപാരികൾക്ക് സ്വന്തം നൽകിയിരിക്കുകയാണ് വടകര ആർ.ആർ. തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടി’ എന്നാൽ ഇവിടുത്തെ കച്ചവടക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ജപ്തി നടപടികൾ കൊണ്ടുണ്ടാവില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് റവന്യൂ റിക്കവറി ഉദ്യോഗസ്ഥർ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button