നവീകരിച്ച ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്-കൊയിലാണ്ടി ശാഖയുടെ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷന്‍ കെ സത്യന്‍, ജോ റെജിസ്ട്രാര്‍-ജനറല്‍ വി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ കെ മുഹമ്മദ്, യു രാജീവന്‍, വി പി ഇബ്രാഹിംകുട്ടി, ഇ കെ അജിത്, കെ ടി എം കോയ, സി സത്യചന്ദ്രന്‍, ആര്‍ എന്‍ രഞ്ജിത്ത്, സുധാകരന്‍ കരിമ്പക്കല്‍, ടി.പി.ഇസ്മയില്‍, കെ കെ നിയാസ്, റീജ്യണല്‍ മാനേജര്‍ അനില്‍ കുമാര്‍, അസി. റജിസ്ട്രാര്‍ ജനറല്‍ ഗീത, രവീന്ദ്രന്‍ ഒളിയമ്മല്‍, അശോകന്‍ പുതുക്കുടി, ബാങ്ക് സെക്രട്ടറി കെ ജയന്തി, മാനേജര്‍ മേഴ്‌സി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!