പി.എസ്.സി ഗ്രാജ്വേറ്റ് ലെവൽ പുതിയ സിലബസ് ഭാഗങ്ങൾ പഠിക്കാം
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്ക് സൌജന്യ ഓൺലൈൻ ഓറിയൻ്റേഷനും ഒരാഴ്ചത്തെ പരിശീലന ക്ലാസും. ഗ്രാജ്വേറ്റ് ലെവൽ, സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് പരീക്ഷകൾക്കായി ഒരുങ്ങുന്നവർക്ക് കോഴിക്കോട് കേന്ദ്രമായുളള ടീംമേറ്റ്സ് അക്കാദമിയാണ് ക്ലാസ് നൽകുന്നത്.
മുൻനിര മത്സര പരീക്ഷാ പരിശീലകരുടെ കൂട്ടായ്മയാണ് ടീംമേറ്റ്സ്. കോവിഡ് അടച്ചിടലിൽ പഠനം മുടങ്ങുന്ന അവസ്ഥ ഒഴിവാക്കി ഉദ്യോഗാർഥികളെ ലക്ഷ്യ പ്രാപ്തിക്കായി തയാറാക്കുകയാണ് ഉദ്ദേശ്യം.
ജൂൺ ഒന്നിന് ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് വെബിനാർ തുടങ്ങും. തുടർന്ന് താത്പര്യമുള്ളവർക്ക് ഒരാഴ്ചത്തെ ക്ലാസ് സൌജന്യമായി പിന്തുടരാം. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പി.എസ്.സി പരിശീലന രംഗത്തെ പ്രശസ്തരായവർ ക്ലാസ് നൽകും. ടീം മേറ്റ്സ് നടത്തുന്ന മൂന്നുമാസ പാക്കേജിൻ്റെ ഭാഗമാണിത്.
പുതിയ സിലബസ് അനുസരിച്ച് ശാസ്ത്രീയമായി പഠനം ചിട്ടപ്പെടുത്താം. പുതിയ സിലബസ് പാറ്റേണിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഭാഗങ്ങൾക്കായിരിക്കും ക്ലാസിൽ മുൻഗണന നൽകുക എന്നും ടീംമേറ്റ്സ് പ്രവർത്തകർ അറിയിച്ചു. കോവിഡ് വീട്ടിലിരിപ്പിനിടയിൽ പരിശീനം മുടങ്ങിയവർക്കും സൌജന്യ സെഷനിൽ പങ്കെടുത്ത് പുതിയ ഭാഗങ്ങൾ മനസിലാക്കി പഠന തുടർച്ച വീണ്ടെടുക്കാൻ അവസരമാണ്.
9120779966. 9120779977 എന്നീ നമ്പറുകളിലായി പേര് നൽകാം.