ഇന്ന് മുതൽ മദ്യം ഓൺലൈനിൽ

ഓൺലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി ബിവറിജസ് കോർപ്പറേഷൻ രംഗത്ത്. തിരക്കും ക്യൂവും കുറയ്ക്കുന്നതിനുമായാണ് നടപടിയെന്ന് ബെവ് കോ വാർത്താക്കുറിപ്പിൽ അറിയിച്ചു. മദ്യ വില്പനയിൽ പരക്കെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ പുതിയ സൌകര്യവുമായി രംഗത്ത് എത്തുന്നത്. ഹൈകോടതി വരെ എതിരെ പരാമർശം നടത്തിയിരുന്നു.

തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ആഗസ്റ്റ് 17 മുതൽ നടപ്പിലാക്കും. തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്‌ലെറ്റുകളിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ലഭ്യമാക്കുന്നത്.

https: //booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനാവും. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒറ്റിപി നമ്പർ ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇമെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്‌ളിക്കേഷൻ വഴി  വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭിക്കും.

വേണ്ട മദ്യം തെരഞ്ഞെടുത്ത് കാർട്ടിലേക്ക് ചേർത്തതിനുശേഷം  പ്ലെയിസ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ബിൽ അടയ്ക്കാം.  പെയ്‌മെന്റ് ഗേറ്റ്‌വേ വഴി കാശ് അടയ്ക്കാം.

റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരം, മദ്യം കൈപ്പറ്റേണ്ട സമയം എന്നിവ അടങ്ങിയ  എസ്എംഎസ് സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത മദ്യം കൈപ്പറ്റാം.

ഈ സൗകര്യം ക്രമേണ മറ്റു ചില്ലറ വിൽപനശാലകളിലും ലഭ്യമാക്കമെന്ന് ബെവ്കോ അറിയിച്ചു. തുടക്കത്തിൽ പുതിയ സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp @gmail.com എന്ന വിലാസത്തിൽ അറിയിക്കാം.ഒരു ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും https: //ksbc.co.in) ബെവ്കോ സജ്ജമാക്കിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!