ANNOUNCEMENTSDISTRICT NEWSKERALA

പി.എസ്.സി പത്താം ക്ലാസ് തല യോഗ്യതാ പരീക്ഷ അവസാന ഘട്ടം ജൂലയ് മൂന്നിന്

10-ാം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാത്തവർക്കുള്ള അഞ്ചാം ഘട്ട പരീക്ഷ ജൂലയ് മൂന്നിന്.
കമ്മീഷൻ ഉത്തരവായിട്ടുള്ള നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്കാണ് അവസരം.  2021 മാർച്ച് 15 വരെ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. ഇതു പ്രകാരം അപേക്ഷിച്ചവർക്ക് പരീക്ഷ എഴുതാം.
 അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഈ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. 2021 ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
2021 മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാക്കാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല എന്നും കേരള പി.എസ്.സി അറിയിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button