CALICUTDISTRICT NEWS
പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം 24 ന്
പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലെ പി.എസ്.സി ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അദ്ധ്യക്ഷത വഹിക്കും. ഗ്രാമീണ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുഗമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ രണ്ട് ഫെസിലിറ്റേഷന്‍ സെന്ററുകളാണ് അനുവദിച്ചിട്ടുളളത്. കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മറ്റൊന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലുമാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അടിസ്ഥാന സേവനങ്ങള്‍ മിക്കതും ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ലഭ്യമാകും.
Comments