MAIN HEADLINES

പി.കെ ശശി കെ.ടി.ഡി.സി ചെയർപേഴ്സൺ

സിപിഎം നേതാവും നേരത്തെ ഷൊർണൂർ എംഎൽഎയുമായിരുന്ന പികെ ശശിയെ  കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർപേഴ്സനായി നിയമിച്ചു.

ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പികെ ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ കാലാവധി പിൻവലിക്കുകയും തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.

ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും ശശിയെ സിപിഎം മാറ്റിനിർത്തിയതായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന സമിതി ശശിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതൊടെ ഒഴിവാവുകയായിരുന്നു.

2018 നവംബർ 26 നായിരുന്നു ലൈംഗിക അതിക്രമ പരാതി. ഇദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന സമയത്തായിരുന്നു ശശിക്കെതിരായ നടപടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button