ഭൂമിയിടപാട് കർദ്ദിനാൾ ആലഞ്ചേരി വിചാരണ നേരിടണം

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സ്വകാര്യഅന്യായങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം. എതിരായഏഴ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈ കോടതി  തള്ളി. ജസ്റ്റിസ് പി സോമരാജൻ്റെതാണ് ഉത്തരവ്. നേരത്തെ ജില്ലാ സെഷന്‍സ് കോടതിയും ആലഞ്ചേരി വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.

അങ്കമാലി അതിരൂപയുടെ ഭാരത് മാതാ കോളിജിന് സമീപമുള്ള ഭൂമിവിറ്റ വകയില്‍ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് കേസിലെ ഹര്‍ജിക്കാരന്‍. ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ.ജോഷി പുതുവ, ഭൂമി വില്‍പനയിലെ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് തുടങ്ങിയവരും വിചാരണ നേരിടണം.

നേരത്തേ രണ്ട് കീഴ്‌ക്കോടതികളും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന കര്‍ദിനാളിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

Comments

COMMENTS

error: Content is protected !!