പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  2021 ഏപ്രിലില്‍ കൊയിലാണ്ടിയില്‍ വച്ച് യുവ എഴുത്തുകാരിയും അധ്യാപികയായ ദളിത് യുവതിയെ  പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.  

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.
പരാതി നല്‍കി ദിവസങ്ങളോളം കഴിഞ്ഞിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ പോലുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നില്ല എന്ന പരാതിക്കാരിയുടെ ഭാഗത്ത് നിന്നും നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

2020 ഫെബ്രുവരി 18 ന്, ആളൊഴിഞ്ഞ നന്തി കടപ്പുറത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. 

 

 

അതേസമയം, 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേല്‍, സിവിക് ചന്ദ്രനെതിരെ വീണ്ടും കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. യുവ എഴുത്തുകാരി നല്‍കിയ പരാതിയിലായിരുന്നു ഇയാള്‍ക്കെതിരെ രണ്ടാമതും ലൈംഗികപീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസിലും മുന്‍കൂര്‍ ജാമ്യം തേടി സിവിക് ചന്ദ്രന്‍ വരുന്നദിവസം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
Comments

COMMENTS

error: Content is protected !!