MAIN HEADLINES
പീഡനക്കേസ്സിലെ പ്രമുഖ നടൻ സ്പോൺസർ ചെയ്ത തിരഞ്ഞെടുപ്പാണ് തൃത്താക്കരയിൽ നടക്കുന്നത്; കല്പറ്റ നാരായണൻ
കൊയിലാണ്ടി: നടി പീഡിപ്പിക്കപ്പെട്ട കേസിലെ പ്രതിയായ പ്രമുഖ നടൻ സ്പോൺസർ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് തൃക്കാകരയിൽ നടക്കുന്നതെന്നും, ഇത് കേരളത്തിന് അപമാനമാണന്നും പ്രശസ്ത സാഹിത്യകാരന്യം, കവിയുമായ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് നേതാവും, പ്രമുഖ നാടക പ്രവർത്തകനും, അദ്ധ്യാപകനുമായിരുന്ന കെ ശിവരാമന്റെ 10-ാം ചരമവാർഷികത്തോടനുബന്ധിച്ച് ശിവരാമൻ സ്മാരക സ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്തതിലുള്ള പ്രത്യുപകാരമാണ് ഈ സ്പോൺസർഷിപ്പെന്നും, രാഷ്ട്രീയത്തിലെ ക്രിമനൽ വൽക്കരണം കേരളത്തിലും വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments