Uncategorized
പീരുമേട് കസ്റ്റഡി മരണം: ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
പീരുമേട് പോലീസ് കസ്റ്റിഡിയിലിരിക്കെ മരിച്ച രാജ്കുമാറിന് ക്രൂരമായി മര്‍ദനമേറ്റതായും പോലീസുകാര്‍ക്കെതിരായ സസ്‌പെഷന്‍ഷനില്‍ നടപടി ഒതുക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലക്കുറ്റത്തിന് കേസെടുക്കാതെ പോലീസുകാര്‍ക്കെതിരായ സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്കുമാറിന്റെ മരണത്തില്‍ ഇതുവരെ എട്ട് പോലീസുകാരെയാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, രാജ്കുമാറിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ അപാകതയില്ലെന്ന് ഡെപ്യൂട്ടി പോലീസ് സര്‍ജന്‍ ജെയിംസ് കുട്ടി പ്രതികരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും മറ്റു ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Comments