പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ.


നാദാപുരം – പേരോട് വീട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റിൽ.പേരോട് സ്വദേശി
താഴെ കടോളി മുസ്തഫ ( 34 ) നെ ആണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ഡി വൈ എസ് പി ടി.പി. ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ എസ് പി യുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ബുധനാഴ്ച്ച
വൈകുന്നേരം നടത്തിയ പരി ശോധനയിലാണ് വീടിനകത്ത് കിടപ്പ് മുറിയിൽ അലമാരകളിലും, സ്റ്റോർ റൂമിലുമായി ബാഗുകളിലാക്കി സൂക്ഷിച്ച് വെച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.തുടർന്ന്
പോലീസ് മുസ്തഫയെ കസ്റ്റഡിയി ലെടുക്കുകയും. സ്റ്റേഷനി ലെത്തിച്ച് അറ സ്റ്റ് ചെ യ്യുകയുമായിരുന്നു.
പ്രവാസിയായിരുന്ന മുസ്തഫ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. മംഗലാപുരത്ത് നിന്നാണ് പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് പ്രതി പോലീസിന് മൊഴി നൽകി എസ് ഐ വി. സജീവൻ ,എസ് സി പി ഒ മാരായ വി.സദാനന്ദൻ ,കെ. ലതീഷ് , സി പി ഒ മാരായ , കെ.പി.അനിൽ കുമാർപി.സബീഷ് , എൻ. അമൃത, വി.കെ.പ്രിയേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പടം മുസ്തഫ

Comments

COMMENTS

error: Content is protected !!