പുതിയ ലേബർ കോഡ്: ശില്പശാലക്ക് തുടക്കമായി

കേന്ദ്ര തൊഴിൽ വകുപ്പിനു കീഴിലുള്ള വി.വി ഗിരി നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റും – കിലെ – സംയുക്തമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് കോഴിക്കോട്ട് തുടക്കമായി. ‘പുതിയ ലേബർ കോഡ്’ എന്ന വിഷയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ദേശീയ തലത്തിൽ പ്രശസ്തരായ ഫാക്കൽറ്റികൾ ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. കിലെ എക്സിക്യൂട്ടീവ് കൗൺസിലംഗം പി.കെ അനിൽകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, വി.വി ഗിരി നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ ഡോ. എം.ബി. ധന്യ, കിലെ പ്രോജക്ട് കോ-ഓഡിനേറ്റർ ജസ്മി ബീഗം, വിവിധ തൊഴിലാളി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

Comments

COMMENTS

error: Content is protected !!