KOYILANDILOCAL NEWS
പുതുക്കുടി നാരായണനെ ഇൻകാസ് കോഴിക്കോട് ജില്ലാക്കമ്മിറ്റി ആദരിച്ചു
കൊയിലാണ്ടി: പുതുക്കുടി നാരായണനെ ഇൻകാസ് കോഴിക്കോട് ജില്ലാക്കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ ദിവസം മുത്താമ്പിയിൽ കോൺഗ്രസ്സ് സ്തൂപം കയ്യേറിയ സി പി എം നടപടിക്കെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായ പുതുക്കുടി നാരായണനെ ഇൻകാസ് കോഴിക്കോട് ജില്ലാക്കമ്മിറ്റി ആദരിച്ചു.
കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. ഇൻകാസ് ജില്ലാക്കമ്മിറ്റി പ്രഖ്യാപിച്ച ക്യാഷ് അവാർഡും, ഉപഹാരവും എം പി നാരായണനു കൈമാറി. വി വി സുധാകരൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ കെ പ്രവീൺ കുമാർ മുഖ്യാതിഥിയായി.
ഇൻകാസ് ഭാരവാഹികളായ മുഹമ്മദ് ഏറാമല, അഡ്വ. സുനിൽകുമാർ, നസീർ ചെരണ്ടത്തൂർ, ഷജീർ ഏറാമല, ആർ ടി ശ്രീജിത്ത്, പി രത്നവല്ലി, വി ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, ടി കെ നാരായണൻ, കെ പി നിഷാദ് എന്നിവർ സംസാരിച്ചു.
Comments