പുനർനിർമാണം പുരോഗതിയിൽ കോരപ്പുഴ നടപ്പാലം ഓണത്തിനുമുമ്പ് സജ്ജമാകും

എലത്തൂർ: പ്രളയത്തിൽ തകർന്ന കോരപ്പുഴ നടപ്പാലത്തിന്റെ പുനർനിർമാണം പുരോഗതിയിൽ . ഓണത്തിനുമുമ്പ് പുനർനിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. പാലത്തിന്റെ ഇളകിയതും പൊളിച്ചു മാറ്റിയതുമായ ഭാഗങ്ങൾ പൂർണമായും പുനർനിർമിച്ചു കഴിഞ്ഞു. നടപ്പാലം ഒഴുകിപ്പോയ അഞ്ചര മീറ്ററോളം ഭാഗത്താണിപ്പോൾ നിർമാണപ്രവൃത്തി നടക്കുന്നത്. പുഴയിലെ മണ്ണിൽ തെങ്ങു കുറ്റികൾ ഉറപ്പിച്ച് കോരപ്പുഴ അങ്ങാടിയോട് ചേർന്ന പുഴയോര ഭാഗത്തേക്ക് നടപ്പാലത്തെ ബന്ധിപ്പിക്കുന്നതോടെ പ്രവൃത്തി പൂർത്തിയാവും. ഹിറ്റാച്ചി ഉപയോഗിച്ചാണ് തെങ്ങുകുറ്റികൾ മണ്ണിൽ ഉറപ്പിക്കുന്നത്.
പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായതോടെ സ്ഥലം എം.എൽ.എ. കൂടിയായ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടാണ് നടപ്പാലത്തിന്റ പുനർനിർമാണം വേഗത്തിലാക്കിയത്.
Comments

COMMENTS

error: Content is protected !!