KERALAMAIN HEADLINES
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ.കെ.എബ്രഹാം കസ്റ്റഡിയില്‍
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുക്കേസിലെ പരാതിക്കാരന്‍റെ ആത്മഹത്യയില്‍ മുന്‍ പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.എബ്രഹാം കസ്റ്റഡിയില്‍. പുല്‍പ്പള്ളിയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏബ്രഹാമിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി.
Comments