CALICUTDISTRICT NEWS

പുസ്തകപ്രകാശനവും അനുമോദനയോഗവും


തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല  സോഷ്യോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ചടങ്ങിന്‍റെ  ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകരായ ഡോ. ജോണി സി ജോസഫ് രചിച്ച ‘വിശ്വാസങ്ങളുടെ വിളഭൂമി ഭൂട്ടാന്‍’ (യാത്രാവിവരണം), നിഗിലേഷ് പി,എസിന്‍റെ ‘സാമൂഹ്യശാസ്ത്രം മാതൃഭാഷയില്‍ സമസ്യകള്‍, സമീക്ഷകള്‍’ എന്നീ പുസ്തകങ്ങളാണ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.എം. അനിലിന് നല്‍കി പ്രകാശനം ചെയ്തത്.
സാഹിത്യ അക്കാദമി  അവാര്‍ഡ് ജേതാവായ ഡോ. കെ.എം. അനിലിനെ യോഗം അനുമോദിച്ചു. തുടര്‍ന്ന് അദ്ദേഹം ‘സാഹിത്യവും സമൂഹവും’ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി. വകുപ്പ് മേധാവി കെ.എസ്. ഹക്കീം, യൂണിയന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. ആര്‍ദ്ര, സുഭിത, അജ്മല്‍ ഷാജഹാന്‍, വിമല്‍ എന്നിവര്‍  സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button