KOYILANDILOCAL NEWS
പൂക്കാട് കലാലയം കേരളീയ ചുമർചിത്ര പ്രദർശനം ചരിത്രകാരനും എഴുത്തുകാരനുമായ ഡോ: എം ജി ശശിഭൂഷൻ ഉദ്ഘാടനം ചെയ്തു
പൂക്കാട് കലാലയം കേരളീയ ചുമർചിത്ര പ്രദർശനം വൃന്ദാവനം കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗ്യാലറിയിൽ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ: എം ജി ശശിഭൂഷൻ ഉദ്ഘാടനം ചെയ്തു.
കലാലയം പ്രസിഡണ്ട് യൂ കെ രാഘവൻ അധ്യക്ഷനായി. ചിത്രീകരണ വിശേഷണം ചുമർചിത്ര അധ്യാപകൻ രമേശ് കോവുമ്മൽ നടത്തി. സീനിയർ പോലീസ് ഓഫിസർ അജയ്കുമാർ, എം പ്രസാദ്, സുരേഷ് ഉണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും വൃന്ദാവനം ചുമർ ചിത്രകൺവീനർ അരുൺ നന്ദിയും പ്രകടിപ്പിച്ചു.
Comments