കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ബഷീര്‍ അനുസ്മരണം നാലിന്

കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ ജൂലായ് അഞ്ചിന് നടത്താനിരുന്ന ബഷീര്‍ അനുസ്മരണ പരിപാടി നാലിലേക്ക് മാറ്റിയതായി ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. പി.പി. രവീന്ദ്രന്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മലയാളം പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സാഹിത്യനിരൂപകനും കാലടി സംസ്‌കൃത സര്‍വകലാശാലാ മുന്‍ പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. കെ.എസ്. രവികുമാര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആറിന് നിശ്ചയിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരക്ക് മാറ്റമില്ല. പി.ആര്‍. 894/2022

ബിരുദപഠനം പുനഃപ്രവേശനത്തിന് അവസരം

എസ്.ഡി.ഇ.-യില്‍ 2018, 2019 വര്‍ഷങ്ങളിലും അഫിലിയേറ്റഡ് കോളേജുകളില്‍ 2018, 2019, 2020, 2021 വര്‍ഷങ്ങളിലും ബിരുദ പ്രവേശനം നേടി ഒന്നാം വര്‍ഷ പരീക്ഷക്ക് അപേക്ഷിച്ച് തുടര്‍പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടി പഠനം തുടരാന്‍ അവസരം. ഓണ്‍ലൈനായി ജൂലൈ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407356, 7494 പി.ആര്‍. 895/2022

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതിന്റെ സ്റ്റാറ്റസ് ”Not Verified” ആണ് കാണുന്നതെങ്കില്‍ ജൂലൈ 10-നകം ഒന്നു കൂടി അപ് ലോഡ് ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ക്ക് വേേു:െ//േൌറലി.tuീര.മര.ശി, 0494 2400288, 2407356 പി.ആര്‍. 896/2022

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് സ്വാശ്രയ കോഴ്‌സിനു വേണ്ടി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂലൈ 19-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുകളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 897/2022

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റിഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കുമാണ് നിയമനം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 16-നകം കായിക പഠന വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407547. പി.ആര്‍. 898/2022

എം.എ. ഫിലോസഫി – കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സ് ജൂലൈ 4-ന് തുടങ്ങും. എസ്.ഡി.ഇ.-യില്‍ നടക്കുന്ന ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. ക്ലാസ്സുകളുടെ വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. എം.എ. സംസ്‌കൃതം ജനറല്‍, സംസ്‌കൃത സാഹിത്യ, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ ഓണ്‍ലൈനായി തുടങ്ങിയിട്ടുണ്ട്. സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തപാലില്‍ അയക്കുന്നതാണ്. ഫോണ്‍ 0494 2400288, 2407356, 2407494. പി.ആര്‍. 899/2022

കോവിഡ് പ്രത്യേക പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ജൂലൈ 11-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 900/2022

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂലൈ 4, 5 തീയതികളില്‍ വയനാട്, പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും. പി.ആര്‍. 901/2022

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 902/2022

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് മെയ് 2020 പരീക്ഷയുടെയും ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 903/2022

Comments

COMMENTS

error: Content is protected !!