പൂക്കാട് കലാലയത്തിൽ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി : പൂക്കാട് കലാലയത്തിൽ നവരാത്രി സംഗീതോത്സവം അശോകം ഹാളിൽ പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ താമരക്കാട് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹാറൂൻ അൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കലാലയം പ്രിൻസിപ്പാർ പി കെ ശിവദാസ്, സത്യൻ മേപ്പയ്യൂർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കലാലയം പ്രസിഡണ്ട് യു കെ രാഘവൻ സ്വാഗതവും ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് താമരക്കാട് കൃഷ്ണൻ നമ്പൂതിരി സംഗീതക്കച്ചേരി അവതരിപ്പിച്ചു. അഖിൽ കാക്കൂർ, സനന്ത് രാജ്, രാമൻ നമ്പൂതിരി എന്നിവർ പക്കവാദ്യമൊരുക്കി. ഹരികൃഷ്ണവർമ്മ, സനൽകുമാർ വർമ്മ എന്നിവർ കൂടെ പാടി. തുടർന്ന് സപ്തംബർ 27 മുതൽ ഒക്ടോബർ 4 വരെയുള്ള ദിവസങ്ങളിൽ ഭാവന, നിരഞ്ജൻ മുരളീധരൻ, അജിത്ത് ഭവാനി, എം. പ്രസാദ്, അശ്വതി, ദീപ്ന. പി നായർ എന്നിവരുടെ കച്ചേരികളും കലാലയം അധ്യാപകരും വിദ്യാർത്ഥികളും ഒരുക്കുന്ന കച്ചേരികളും നടക്കും.