മേല്‍പ്പാലങ്ങളുടെ ടോള്‍പ്പിരിവിന്റെ കാലാവധി പ്രദര്‍ശിപ്പിക്കണം; കെ.വി.വി.എസ് സമ്മേളനം

 

കൊയിലാണ്ടി: നന്തി, കൊയിലാണ്ടി റെയില്‍വെ മേല്‍പ്പാലങ്ങളുടെ ടോള്‍പ്പിരിവിന്റെ കാലാവധി പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാമണ്ഡലം ഭാരവാഹികള്‍ക്ക് കാപ്പാട് നടന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസി. മണിയോത്ത് മൂസ്സ, സെക്രട്ടറി കെ.ടി.വിനോദ്, വനിതാ വിങ്ങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ്, യൂത്ത് വിങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനാഫ് കാപ്പാട്, മണ്ഡലം പ്രസി. ഇ.കെ.സുകുമാരന്‍, ജന.സെക്ര. ടി.പി.ഇസ്മയില്‍, ഖജാന്‍ജി അരങ്ങില്‍ ബാലകൃഷ്ണന്‍, ജലീല്‍ മൂസ്സ, ഷീബ ശിവാനന്ദന്‍, ഉഷമനോജ്, എം.ശശീന്ദന്‍ എന്നിവര്‍ സംസാരിച്ചു

Comments

COMMENTS

error: Content is protected !!