പൂജാരികളാവാൻ വനിതകളെ ക്ഷണിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി
സ്ത്രീകൾക്ക് പൂജാരിമാരായി നിയമനം നൽകാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. താൽപര്യമുള്ളവർക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു പറഞ്ഞു.
എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം, താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളിൽ നിയമിക്കും- മന്ത്രി പറഞ്ഞു.
ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ എല്ലാ ജാതിയിലുള്ളവര്‍ക്കും പൂജാരിയാകാം എന്ന നിയമം നടപ്പാക്കും. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തമിഴിലും പൂജ നടത്താന്‍ സൗകര്യമൊരുക്കും.തമിഴ്നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. പുരുഷന്‍മാര്‍ മാത്രം പൂജാരിമാരായുള്ള ക്ഷേത്രങ്ങളുണ്ട്, പരിശീലനം നേടിയ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് മുന്നോട്ട് വരണം. മന്ത്രിസഭാ യോഗത്തില്‍ അനുകൂല നിലപാടാണ് ഉണ്ടായത്. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.
ലിംഗപരമായ അസമത്വത്തെക്കാൾ പ്രാചീന ജാതി വിവേചനങ്ങൾ കടുത്ത നിലയിൽ നിലനിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആധുനിക ജീവിത വീക്ഷണമുള്ള വ്യക്തിയായാണ് വിവരിക്കപ്പെടുന്നത്.