പൂര്‍വ്വ വിദ്യാര്‍ത്ഥി ഇ എം ബാലസുബ്രഹ്മണ്യഅയ്യര്‍ കൊയിലാണ്ടി ജി വി എച്ച് എസ് എസില്‍..

കൊയിലാണ്ടി വിദ്യാലയ സ്മരണകള്‍ അയവിറക്കി ബാലസുബ്രമ്മണ്യയ്യര്‍ സ്‌കുളിലെത്തി. 1996 ഇല്‍ തമിഴ് നാട് അഡീഷണല്‍ സെക്രട്ടറിയായി ജോലി ചെയ്ത് വിരമിച്ച ഇ എം ബാല സുബ്രഹ്മണ്യ അയ്യര്‍ കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തി. ഇ.വി.മഹാദേവയ്യരുടെയും. വിശാലാക്ഷിയുടെയും മകനാണ്. ശാരീരിക അവശതകള്‍ മറന്നാണ് കുടുംബസമേതം അദ്ദേഹം സ്‌കൂളില്‍ എത്തിയത്. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സഹായധനം വിതരണം ചെയ്തു. അതോടൊപ്പം വിദ്യാലയ സ്മരണകള്‍ അദ്ദേഹം പങ്കു വെച്ചു. എലിമെന്ററി വിദ്യാഭ്യാസത്തിനു ശേഷം കൊയിലാണ്ടി വിദ്യാലയത്തില്‍ ചേര്‍ന്ന് 1953ഇല്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയാക്കിയത്.
ഇദ്ദേഹത്തിന്റെ സഹോദരി അന്നപൂര്‍ണ്ണേശ്വരിയും ഈ വിദ്യാലയത്തില്‍ പഠിച്ചിട്ടുണ്ട്.: സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ടു കാരണം ടൈപ്പ് റൈറ്റിംഗ് പഠിച്ചു.മാനന്തവാടിയില്‍ താലൂക്ക് ഓഫീസ്സില്‍ ജോലി ചെയ്തിട്ടുണ്ട്.: 1956 ല്‍മദ്രാസ്സില്‍ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു.1966 ല്‍ തമിഴ്നാട് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചു.കൊയിലാണ്ടി ഹൈസ്‌കൂളിലെ അന്നത്തെ മലയാളം വിദ്വാന്‍ പിഷാരടി മാഷേയും പ്രധാന അദ്ധ്യാപകന്‍ ശിവരാമ അയ്യരേയും അദ്ദേഹം ഓര്‍മ്മിച്ചു ചടങ്ങില്‍ പി ടി എ പ്രസിഡന്റ് അഡ്വ.പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍
പി ‘വല്‍സല, പ്രധാനധ്യാപിക പി.ഉഷാകുമാരി,
കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍ വി വല്‍സന്‍, പി.എ.
പ്രേമചന്ദ്രന്‍ , വി.സുചീന്ദ്രന്‍ പി.,സുധീര്‍ കുമാര്‍,
വി.ഗംഗാധരന്‍,
ശ്രീലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Comments

COMMENTS

error: Content is protected !!