KOYILANDILOCAL NEWS
പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ വ്യാപാരി സമരം
പേരാമ്പ്ര: പെട്രോൾ-ഡീസൽ പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. എ എം കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. സന്തോഷ് സെബാസ്റ്റ്യൻ, ഗുഡ് വിൽ രാമചന്ദ്രൻ ,സി കെ ചന്ദ്രൻ,ബി എം മുഹമ്മദ് എന്നിവർ സംസാരിച്ചു. വി കെ ഭാസകരൻ, എം കെ ശ്രീനി ,വി പി വേണു സദാനന്ദൻ അമ്പാടി നാരായണൻ എസ് ക്വയർ ,കെ കെ രാഘവൻ എന്നിവർ നേതൃത്വം നല്കി.
Comments