പെന്‍ഷന്‍ മസ്റ്ററിങ് സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള വാര്‍ഷിക മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയ പരിധി 2023 ആഗസ്റ്റ് 31 വരെ നീട്ടി. 2023 ആഗസ്റ്റ് 31 ന് ശേഷം നിലവിലെ ഉത്തരവുകള്‍ക്ക് വിധേയമായി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്.

ഇത് കൂടാതെ സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ 2023 സെപ്റ്റംബര്‍ മാസം മുതല്‍ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളുവെന്നും ഉത്തരവിറക്കി. നേരത്തെ ജൂലൈ 31 വരെയായിരുന്നു മസ്റ്ററിങ് നടത്താനാവുക. ഈ സമയപരിധിയാണ് ദീര്‍ഘിപ്പിച്ചത്.

Comments

COMMENTS

error: Content is protected !!