പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില  വീട്  ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു.  ഇന്ന് രാവിലെ ആയിരുന്നു സംഭവം.

സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ  നമ്പൂതിരി, ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ  ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ  രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

സൗത്ത് പരിത്തേലിപ്പടി കാവില്‍തോട്ടം ഇല്ലമാണ് പുലര്‍ച്ചെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്.  താഴത്തെ നിലയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.

Comments

COMMENTS

error: Content is protected !!