KERALA
പെരുമ്പാവൂരിൽ കെഎസ്‌ആർടിസി ബസിലിടിച്ച് ടോറസ് ലോറി മറിഞ്ഞു

പെരുമ്പാവൂർ > എംസി റോഡിൽ കെഎസ്‌ആർടിസി ബസിലിടിച്ച് ടോറസ് ലോറി മറിഞ്ഞു. പുല്ലുവഴിക്ക് സമീപം രാവിലെ എട്ടിനാണ് അപകടം. ബസ്സിൽ അധികം യാത്രക്കാർ ഇല്ലാതിരുന്നത് കൊണ്ട് ആളപായം ഉണ്ടായില്ല.
ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ടിപ്പർലോറിയിലെ ലോഡ് മാറ്റിക്കയറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
Comments