KOYILANDILOCAL NEWS
പെരുവട്ടൂർ എൽ പി സ്കൂളിലെ കുട്ടികളുടെ പത്രം ‘സാക്ഷ്യം’ പ്രകാശനം ചെയ്തു
പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ പത്രം,സാക്ഷ്യം,പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ പത്രം ഒരുക്കിയത്. വാർഡ് കൌൺസിലർ ജിഷ പുതിയേടത്ത് പത്രം പ്രകാശനം ചെയ്തു.
കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ വായനയും, കലോത്സവവും, ഉൾപ്പെടെ നിരവധി പരിപാടികൾ നടത്തിയ പെരുവട്ടൂർ എൽ പി സ്കൂളിലെ മറ്റൊരു വേറിട്ട പദ്ധതിയാണ്കുട്ടികളുടെ പത്രം. എല്ലാ വർഷവും സ്കൂളിൽ പത്രം ഇറക്കാറുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ശ്രീഹരി എസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ചന്ദ്രിക, സുധ,ഹെഡ്മിസ്ട്രസ്സ് സൗമിനി, ഇ ഷൈജ ശ്രീലകം, ഇന്ദിര ടീച്ചർ, സിറാജ് ഇയ്യഞ്ചേരി, ഉഷശ്രീ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Comments