THAMARASSERI
പെൺകുട്ടികൾക്ക് സ്വയം രക്ഷാ കരാട്ടെ പരിശീലനവുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 13 പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം കക്കഞ്ചേരി എ .എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ നിർവ്വഹിച്ചു. പെൺകുട്ടികൾക്ക് സ്വയം രക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ രാമൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണനിർവ്വഹണ ഉദ്യോസ്ഥൻ കെ.കെ അബ്ദുള്ള പദ്ധതി വിശദീകരിച്ചു. ഭാസ്കരൻ ഉള്ളിയേരിയാണ് പരിശീലകൻ. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.മുഹമ്മദ്, വാർഡ് മെമ്പർ ഷിൽജ ചമ്മുങ്കര, കെ .കെ സുരേന്ദ്രൻ, കെ.വി ബ്രജേഷ് കുമാർ, ഗീത. പി, ഷാജു രാരോത്ത്,ശോഭന കെ. എന്നിവർ സംസാരിച്ചു.
Comments