പെൻഷൻകാർ ധർണ്ണ നടത്തി
കൊയിലാണ്ടി: കെ എസ് എസ് പി യു കൊയിലാണ്ടി, പന്തലായനി ബ്ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത് ധർണ്ണയും നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പന: സ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങി 12 ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണയും പ്രകടനവും. ബസ് സ്റ്റാൻറ് പരിസരത്ത് നടന്ന ധർണ്ണയിൽ എൻ കെ കെ മാരാർ അദ്ധ്യക്ഷനായിരുന്നു. ടി വി ഗിരിജ ഉത്ഘാടനം ചെയ്തു. കെ സുകുമാരൻ, പി സുധാകരൻ, ടി സുരേന്ദ്രൻ, ബാലഗോപാലൻ, പി കെ ബാലകൃഷ്ണൻ, പി ദാമോധരൻ, ഭാസ്ക്കരൻ ചേനോത്ത് എന്നിവർ സംസാരിച്ചു. പന്തലായനിബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതവും വേണുഗോപാലൻ നന്ദിയും പറഞ്ഞു.