CRIME
പേരയ്ക്ക തരാമെന്ന് പറഞ്ഞ് പത്തു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും
പേരാമ്പ്ര: പേരയ്ക്ക തരാമെന്ന് പറഞ്ഞ് പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര കനാൽമുക്ക് കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസൻ (60) നെ ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്. പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമങ്ങളനുസരിച്ചാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
2021 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. പേരക്ക തരാമെന്നു പറഞ്ഞ് ബാലികയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ബാലിക വിവരം മാതാവിനോട് പറയുകയായിരുന്നു. തുടർന്ന് പരാതി നൽകി.
പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ്ബ് ഇൻസ്‌പെക്ടർ ബേബി മാത്യു ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
Comments