നമ്പർ പ്ലേറ്റ് മാറ്റി എം എൽ പൗത്രനെന്ന് ബോർഡ് വെച്ച് യാത്ര ചെയ്ത ചെറുപ്പക്കാരൻ കുടുങ്ങി

ചെന്നൈ: നാഗർകോവിലിലെ അമരീഷ് എന്ന യുവാവിന്റെ ബൈക്കിന് നമ്പർ ​പ്ലേറ്റില്ല, നമ്പർ പ്ലേറ്റിൻ്റെ സ്ഥാനത്ത് സ്ഥലം എം.എൽ.എയുടെ കൊച്ചുമകനാണെന്ന ഒരു ബോർഡാണുള്ളത്. എഴുതിയിരിക്കുന്നത് ഇതാണ്; ‘നാഗർകോവിൽ എം എൽ എ, ശ്രീ എം ആർ ഗാന്ധിയുടെ കൊച്ചുമകനാണ്’. ബൈക്കും അതിലിരിക്കുന്ന യുവാവിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ അധികനേരം വേണ്ടി വന്നില്ല. സംഭവം ഹിറ്റായതിന് പിന്നിൽ രസകരമായ മറ്റൊരു കാരണം കൂടിയുണ്ട്; നമ്പർ ​പ്ലേറ്റിൽ പറയുന്ന നാഗർകോവിൽ എം എൽ എ, എം
ആർ ഗാന്ധി അവിവാഹിതനാണ്.
തമിഴ്നാട്ടിൽ എം.എൽ.എയുടെ കൊച്ചു മകന് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ലേ എന്ന സംശയമുയർത്തിയാണ്, സമൂഹ മാധ്യമങ്ങളിൽ ഈ ഫോട്ടോ പ്രചരിച്ചത്. അന്വേഷണത്തിൽ എം ആർ ഗാന്ധിയുടെ അടുത്ത അനുയായി കണ്ണന്റെ മകൻ അമരീഷ് ആണ് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ച് കുടുങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ഇത് വലിയ പൊല്ലാപ്പാകും എന്നൊന്നും പയ്യൻ കരുതിക്കാണില്ല. അധികാരമുള്ളവർ വിലസി നടക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകത്തിനങ്ങ് ചെയ്തതാണ്. ചുമ്മാ ഒരു ബോഡൊന്നുമല്ല.വി ഐ പി ലുക്കിൽ കlണ്ണം മണിഞ്ഞ ബോർഡ് തന്നെയാണ് ഫിറ്റ് ചെയ്തത്. നമ്പർ പ്ലേറ്റില്ലാതെ എം.എൽ.എയുടെ കൊച്ചുമകനാണ് എന്ന ബോർഡ് വെച്ച് നഗരത്തിലൂടെ കറങ്ങുന്ന ബൈക്കിന്റെ ഫോട്ടോ നാട്ടുകാർ എടുക്കുകയായിരുന്നു.

Comments
error: Content is protected !!