പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ആഭിമുഖത്തില്‍ നടന്ന ദ്വിദിന ചിത്രകല ക്യാമ്പിന് സമാപനമായി
പേരാമ്പ്ര: പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ആഭിമുഖത്തില്‍ നടന്ന ദ്വിദിന ചിത്രകല ക്യാമ്പിന് സമാപനമായി. ചക്കിട്ടപാറ നരിനട റിവേര ഹോംസ്റ്റേ റിസോട്ടിലാണ് ക്യാമ്പ് നടന്നത്. ദി ക്യാമ്പിലെ 23 ചിത്രകാരന്മാരാണ് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ ചിത്രരചന നടത്തിയത്. നരിനട റിസര്‍വോയറിന് ചേര്‍ന്ന റിവേര ഹോംസ്റ്റേയില്‍ പ്രകൃതിയുടെ വശ്യ മനോഹരമായ അന്തരീക്ഷത്തില്‍ രണ്ടുദിനംകൊണ്ട് 23 കലാസൃഷ്ടികള്‍ പിറവിയെടുത്തു. ചിത്രങ്ങള്‍ പേരാമ്പ്ര ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കും. ക്യാമ്പിന്റെ സമാപനം നടനും നൃത്താധ്യാപകനുമായ ശ്രീധരന് നൊച്ചാട് നിര്‍വ്വഹിച്ചു.
ക്യാമ്പ് കോഡിനേറ്റര്‍ കെ.സി. രാജീവന് അധ്യക്ഷത വഹിച്ചു. സുനി ചക്കിട്ടപ്പാറ, ആര്.ബാലകൃഷ്ണന്, ബഷീര്‍ ചിത്രകൂടം, സുരേഷ് കനവ്, കുഞ്ഞബ്ദുള്ള തച്ചോളി തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത ചിത്രകാരന് കെ.സി. രാജീവന് നേതൃത്വം നല്കുന്ന ക്യാമ്പില്‍ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ചിത്രകാരന്മാരായ ബാബു പുറ്റം പൊയില്‍, വി.വി. ബാബു, ആര്.ബാലകൃഷ്ണന്, ബഷീര്‍ ചിത്രകൂടം, ദീപേഷ് സ്മൃതി, ദേവരാജ് കന്നാട്ടി, ജെസ്സി മനോജ്, ദിനേശ് നക്ഷത്ര, ജോഷി പേരാമ്പ്ര, കരുണാകരന് പേരാമ്പ്ര, സി.കെ. കുമാരന്, കുഞ്ഞബ്ദുള്ള തച്ചോളി, ലിതേഷ് കരുണാകരന്, നിതേഷ് തെക്കേലത്ത്, രമേശ് കോവുമ്മല്‍, രജ്ഞിത്ത് പട്ടാണിപ്പാറ, സചിത്രന്‍ പേരാമ്പ്ര, പി.സി. സുനീഷ്, സുരേഷ് കനവ്, സുരേഷ് പിക്സല്‍, വിശ്വന് ചന്ദന തുടങ്ങിയവരാണ് ചിത്ര രചന നടത്തിയത്.