പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാര വ്യവസായ ഏകോപന സമിതി. വിക്ടറിയിൽ നടന്ന തൊഴിൽ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയും വ്യാപാരികൾക്ക് നേരെയും ഉണ്ടായ  ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈൽസിന് മുന്നിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സമരസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു. സമരം നടത്തിയ സി.ഐ.ടി.യു ബി.എം.എസ് പ്രവർത്തകരായ തൊഴിലാളികളെയും സമരത്തിന് നേതൃത്വം നൽകിയ മറ്റു പ്രവർത്തകരെയും ഉൾപ്പെടെ അറസ്റ്റ് ചെയ്തത്.
തുടർന്ന് സ്ഥപനം തുറന്ന് പ്രവർത്തിച്ച് തുടങ്ങി.
സ്ഥാപനത്തിൽ പത്ത് വർഷത്തോളമായി തൊഴിലെടുക്കുന്ന ഏഴുപേരെ പിരിച്ച് വിട്ടതിനെത്തുടർന്നാണ് വിക്ടറി ടൈൽസ് സ്ഥാപനത്തിന് നേരെ ജീവനക്കാർ സമരത്തിനിറങ്ങിയത്. തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്ഥാപനം നൽകിയിരുന്നില്ലയെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.
Comments

COMMENTS

error: Content is protected !!