CRIME
പേരാമ്പ്രയിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കൊയിലാണ്ടി മേഖലയിൽ ലഹരി വിൽപ്പന നടത്തുന്നയാളാണെന്ന് എക്സൈസ്
പേരാമ്പ്ര: വെള്ളിയൂരിൽ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ റെയ്ഡിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ. ഇയാളിൽ നിന്നും 300 മില്ലി ഗ്രാം എം ഡി എം എയും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോടേരിച്ചാൽ എടാനി മീത്തൽ വീട്ടിൽ വിപിൻരാജ് (32)നെയാണ് അറസ്റ്റു ചെയ്തത്. കൊയിലാണ്ടി മേഖലയിൽ സ്ഥിരം ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്ന് പേരാമ്പ്ര എക്സൈസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
റെയ്ഡിന് പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുദീപ് കുമാർ എൻ പി.നേതൃത്വം നൽകി. റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ പി.കെ.സബീറലി, സി.ഇ.ഒ.മാരായ കെ.കെ.വിജിനീഷ്, എസ്.ജെ.അനൂപ് കുമാർ, എക്സൈസ് ഡ്രൈവർ ഷിതിൻ എന്നിവർ പങ്കെടുത്തു.
Comments