CRIMEDISTRICT NEWSTHAMARASSERI

പേരാമ്പ്രയിൽ എൽഡിഎഫ്‌ സ്‌ഥാനാർഥിയുടെ വീടിന്‌ ബോംബാക്രമണം

പേരാമ്പ്ര :ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേർക്ക് ബോംബാക്രമണം.

ബോംബേറിൽ കാലിന് പരിക്കേറ്റ കൊച്ചുമകൾ ഏഴു വയസുള്ള ഇശാനിയേയും, തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ട സ്ഥാനാർത്ഥി ടി കെ ശൈലജ യേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. സിപിഐ എം മുടിയൻ ചാൽ ബ്രാഞ്ചംഗമാണ് ശൈലജ

‘ചൊവ്വാഴ്ച രാത്രി രണ്ടോടെയാണ് ബൈക്കിലെത്തി രണ്ടു പേർ വീട്ടിലേക്ക് സ്റ്റീൽ ബോംബ് എറിഞ്ഞത്. സ്പോടനത്തിൽ വീടിന്റെ മുൻവശത്തെവാതിലും ജനലും പൊട്ടിച്ചിതറി.ജനൽ ഗ്ലാസുകൾ അകത്തും വരാന്തയിലുമായി ചിതറിക്കിടപ്പുണ്ട്.സംഭവസ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button