CALICUTDISTRICT NEWS
പേരാമ്പ്ര ടൗണിൽ കെട്ടിടത്തിൽ വൻ തീപിടിത്തം
പേരാമ്പ്ര ടൗണിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്നലെരാത്രി പതിനൊന്നരയോടെയാണ് സംഭവം. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ്
തീപിടിച്ചത്.
പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു. പിന്നീട് പരിസരത്തെ ബാദുഷ സൂപ്പർമാർക്കറ്റിലേക്കു പടർന്നുപിടിക്കുകയായിരുന്നു. പേരാമ്പ്ര പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രമാണിത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രാത്രി വൈകിയും നടത്തിയ ശ്രമത്തിൽ നിയന്ത്രണ വിധേയമാക്കി.
പേരാമ്പ്രക്കു പുറമെ, കൊയിലാണ്ടി, നാദാപുരം, വടകര എന്നീ അഗ്നിരക്ഷാനിലയങ്ങളിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Comments