ബി.എം.എസ് കൊയിലാണ്ടി മേഖലാ സമ്മേളനം

 

കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ബി.എം എസ് കൊയിലാണ്ടി മേഖല സമ്മേളനം കൊയിലാണ്ടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. എം. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് സംസാരിച്ചു. ഇലക്ട്രിക്ക് ഓട്ടോകള്‍ക്ക് ബി.എം എസ്എതിരല്ല. നിലവിലുള്ള സംവിധാനം നിലനിര്‍ത്തിക്കൊണ്ട് ഓട്ടോകള്‍ ഇലക്ട്രിക്ക് ഓട്ടോയിലേക്ക് മാറുകയും തൊഴിലാളിക്ക് തൊഴില്‍ നഷ്ടപ്പെടാതെ തൊഴില്‍ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ബിഎംഎസ് ആവിശ്യപ്പെട്ടു. മേഖല പ്രസിഡണ്ട് എം പ്രഭാകരന്‍, സെക്രട്ടറി ഗിരീഷ് അരിക്കുളം, ഖജാന്‍ജി രതീഷ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Comments

COMMENTS

error: Content is protected !!