DISTRICT NEWSLOCAL NEWSTHAMARASSERI
പേരാമ്പ്ര ടൗൺ അണുവിമുക്തമാക്കി
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗൺ ഡ്രോൺ ഉപയോഗിച്ച് അണുവിമുക്തമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും കൊണ്ടുവന്ന ഡ്രോണിന്റെ സഹായത്താലാണ് ടൗണും പരിസര പ്രദേശവും അണുവിമുക്തമാക്കിയത്.
കോവിഡിനെതിരായ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് അണുനശീകരണത്തിന് ഡ്രോൺ ഉപയോഗിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എം.റീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി പൊൻതറ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രിയേഷ് മറ്റു മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

Comments