കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൊയിലാണ്ടി മേഖല യൂണിറ്റ് സമ്മേളനം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ വെച്ച് നടന്നു.

കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൊയിലാണ്ടി മേഖല യൂണിറ്റ് സമ്മേളനം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ വെച്ച് നടന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ട്രാഫിക്‌ യൂണിറ്റ്, കാപ്പാട് ടൂറിസം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ചടങ്ങിൽ സിവിൽ പോലീസ് ഓഫീസർ സുജേഷ് (ട്രാഫിക്‌ unit) സ്വാഗതം പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫിസർ ശോഭ (കേരള പോലീസ് അസോസിയേഷൻ ജില്ലാ നിർവ്വാഹക സമിതി അംഗം ) അദ്ധ്യക്ഷത വഹിച്ചു. കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ ട്രഷറർ സുഗിലേഷ് സംഘടന റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ചർച്ചകൾക്ക്‌ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം സജിത്ത് പിടി മറുപടി നൽകി. ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ്‌ വള്ള്യട് ആശംസകൾ അർപ്പിച്ചു.
നന്ദി സുനിൽ സിവിൽ പോലീസ് ഓഫീസർ ( കാപ്പാട് ടൂറിസം )പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ കെട്ടിടം പുതുക്കിപണിയണമെന്നും സ്റ്റേഷൻ വിഭജിച്ച് നടുവണ്ണൂർ കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷൻ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

Comments

COMMENTS

error: Content is protected !!