LOCAL NEWS

പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഉച്ചയ്ക്ക് ശേഷം ക്യാഷ്വാലിറ്റിയിൽ ഇനി രണ്ട് ഡോക്ർമാർ

പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഉച്ചയ്ക്ക് ശേഷമെത്തുന്ന രോ​ഗികൾക്ക് ഇനിമുതൽ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ പുതുതായി നിയമിച്ചത്. ഉച്ചക്ക് 2 മുതൽ രാത്രി 8 മണി വരെയാണ് ക്യാഷ്വാലിറ്റിയിൽ പുതിയ ഡോക്ടറുടെ സേവനം ലഭ്യമാവുക.

ഡോക്ടർക്ക് പുറമേ രണ്ട് ലാബ് ടെക്നീഷ്യൻമാരെയും പുതുതായി നിയമിച്ചു. ഇതോടെ രോ​ഗികൾക്ക് 24 മണിക്കൂറും ലബോറട്ടറി സൗകര്യം ലഭ്യമാവും. നിലവിൽ രാവിലെ എട്ട് മണിമുതൽ വെെകീട്ട് ആറ് വരെയായിരുന്നു ലാബ് പ്രവർത്തിച്ചിരുന്നത്. ഇന്ന് (ജൂലെെ12) മുതൽ ഉച്ചയ്ക്ക് ശേഷമുള്ള കാഷ്വാലിറ്റിയിൽ രണ്ട് ഡോക്ടർമാർ വീതമുണ്ടാവും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇ.സി.ജി സൗകര്യവും താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു. ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഹെഡ് നഴ്സ് ലിസമ്മ അബ്രഹാം, ക്ലർക്ക് അഖിലേഷ്, ലാബ് ഇൻ ചാർജ് സുരേഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഗോപാലകൃഷ്ണൻ സ്വാഗതവും ലാബ് ടെക്നീഷ്യൻ പി.ബിജു നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button