പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്. സെന്ററിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക് പണിയുകയും പത്ത് ഡയലാസിസ് യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ 60 രോഗികൾക്ക് കൂടെ ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാകും.
പഞ്ചായത്ത് പ്രസിഡന്റുമാരായ ശാരദ പട്ടേരികണ്ടി, കെ.കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, മുൻ എം.എൽ.എമാരായ കെ കുഞ്ഞമ്മദ് മാസ്റ്റർ, എ.കെ പത്മനാഭൻമാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശി കുമാർ പേരാമ്പ്ര സ്വാഗതവും ഹെൽത്ത് സൂപ്പർവെെസർ പി.വി മനോജ് കുമാർ നന്ദിയും പറഞ്ഞു.