മിന്നൽ പണിമുടക്ക് യാത്രക്കാർ വലഞ്ഞു

 

കൊയിലാണ്ടി: സ്വകാര്യ ബസ് ഡ്രൈവറെയും. കണ്ടക്ടറെയും കോടതി റിമാണ്ടു ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ – കോഴിക്കോട് ദീര്‍ഘദൂര ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് ദീര്‍ഘദൂര യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ കാലത്ത് താമരശ്ശേരി ഡി.വൈ.എസ്.പി.അബ്ദുള്‍ സ്റ്റാക്കിനെ ചേമഞ്ചേരിയില്‍ വെച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് പയ്യന്നൂര്‍ റൂട്ടിലോടുന്ന കെ.എല്‍.18.ആര്‍.9923’ഗാലക്‌സി ബസ് ഡ്രൈവര്‍ മാഹി പുന്നോളി സജീര്‍ മന്‍സില്‍ സഹീര്‍, കണ്ടക്ടര്‍ കോഴിക്കോട് വെള്ളിപറമ്പ് പുവന്‍ പറമ്പത്ത് അബൂബക്കര്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്സെടുക്കുകയും കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ടു ചെയ്യുകയുമായിരുന്നു. മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാരാണ് വലഞ്ഞത്. കാലത്ത് ഓടിയ ബസ്സുകള്‍ വടകരയില്‍ വെച്ച് തടയുകയും ചെയ്തു. മിന്നല്‍ പണിമുടക്കിന് യൂണിയനുകളുമായി ബന്ധമില്ലെന്നാണ് പറയുന്നത്.

Comments

COMMENTS

error: Content is protected !!