പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.കുഞ്ഞമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ടിഅഷറഫ്, കെ.കെ.ലിസി, പേരാമ്പ്ര പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, രാഗേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഡോ. സി.കെ.വിനോദ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര സ്വാഗതവും ശ്യാംദാസ് നന്ദിയും പറഞ്ഞു.
പേരാമ്പ്രയിലെ ഡയാലിസിസ് സെൻ്ററിൽ നടന്ന സംഗമത്തിന് പേരാമ്പ്ര ഡയബറ്റിക് ആൻ്റ് ക്യാൻസർ കെയർ ട്രസ്റ്റ് നേതൃത്വം നൽകി. പരിപാടിയിൽ 150 ഓളം രോഗികളും കൂട്ടിരിപ്പുകാരും പങ്കെടുത്തു. ഡയാലിസിസ് രോഗികളുടെ കലാപരിപാടികളും അരങ്ങേറി.